പാലക്കാട് എക്‌സൈസ് ഓഫീസിൽ‍ വിജിലൻസ് റെയ്ഡ്; 10 ലക്ഷത്തിന്റെ കൈക്കൂലി പിടിച്ചെടുത്തു


പാലക്കാട് എക്‌സൈസ് ഓഫിസിൽ‍ വിജിലൻസ് റെയ്ഡിൽ‍ കൈക്കൂലി പണം പിടിച്ചെടുത്തു. ഡാഷ്‌ബോർ‍ഡിലെ കവറിൽ‍ സൂക്ഷിച്ച 10,23,000 രൂപയാണ് വിജിലൻസ് പിടികൂടിയത്. എക്‌സൈസ് ഡിവിഷൻ ഓഫിസ് അസ്റ്റിസ്റ്റന്റ് നൂറുദീനിൽ‍ നിന്നുമാണ് പണം പിടികൂടിയത്. ഡിവൈഎസ്പി ഗംഗാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ഇന്ന് രാവിലെ മുതൽ‍ ഈ പരിശോധന ആരംഭിച്ചിരുന്നു. വിവിധ എക്‌സൈസ് ഓഫിസുകളിൽ‍ വിതരണം ചെയ്യുന്നതിനായി കരുതിയിരുന്ന കൈക്കൂലി തുകയാണ് പിടിച്ചെടുത്തത്. 

വിവിധ ഓഫിസുകളിലേക്ക് പണം കൊണ്ടു പോകുന്നതിനിടയിൽ‍ കാടംകോട് ജംക്ഷനിൽ‍ വച്ച് നൂറുദീൻ വിജിലൻസിന്റെ പിടിയിലാകുന്നത്. ഈ വാഹനത്തിൽ‍ നിന്നാണ് ഇത്രയും തുക പിടികൂടിയത്. കള്ള് ലൈസൻസികളിൽ‍ നിന്നും വാങ്ങിയ തുകയാണ് ഇതെന്നാണ് സൂചന. വിജിലൻസ് എന്തായാലും ഇക്കാര്യത്തിൽ‍ കൂടുതൽ‍ പരിശോധന നടത്തി വരുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed