സൗദിയിൽ നിന്നും വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച 39 പേർ അറസ്റ്റിൽ

സൗദി അറേബ്യയിൽ നിയമം ലംഘിച്ച് മറ്റ് രാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 39 പേരെ അറസ്റ്റ് ചെയ്തു. നിയമലംഘകർക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങൾ ഒരുക്കിക്കൊടുത്ത 12 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കിൽ അദ്ദേഹത്തിന് ഗതാഗതമോ പാർപ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്താൽ പരമാവധി 15 വർഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
കൂടാതെ, ഒരു ദശലക്ഷം റിയാൽ വരെ പിഴ, വാഹനങ്ങൾ അഭയം നൽകിയ സ്ഥലം എന്നിവ കണ്ടുകെട്ടൽ എന്നീ നടപടികൾ ഇവർക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.