തൊഴിലാളികൾക്ക് വേതനം ബാങ്ക് വഴി നൽകണമെന്ന് സൗദി; നേരിട്ട് നൽകുന്നത് നിയമവിരുദ്ധം
തൊഴിലാളികൾക്ക് നൽകുന്ന വേതനം നിർബന്ധമായും ബാങ്ക് വഴി തന്നെ നൽകണമെന്ന് സൗദി അറേബ്യ. പണമായി നേരിട്ട് നൽകിയാൽ ബെനാമി ബിസിനസിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് സൗദി മുനിസിപ്പല്‍ മന്ത്രാലയം വ്യക്തമാക്കി. നേരിട്ട് വേതനം നൽകുന്നത് നിയമവിരുദ്ധമാണ്. എല്ലാ ജീവനക്കാർക്കും ബാങ്ക് വഴി മാത്രമാണ് വേതനം നൽകേണ്ടതെന്നും മുനിസിപ്പൽ മന്ത്രാലയം സ്ഥാപനങ്ങൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞു. എല്ലാ സ്ഥാപനങ്ങളും പ്രത്യേക കാലാവധി നിശ്ചയിച്ച് വേതന സുരക്ഷാ പദ്ധതിയെന്ന പേരില്‍ ബാങ്ക് വഴി വേതനം നല്‍കാനുള്ള വ്യവസ്ഥ മാനവശേഷി മന്ത്രാലയം നേരത്തെ നടപ്പാക്കിയിരുന്നു. അതിനായി മാനവ വിഭവ ശേഷി അതിനായി മാനവ വിഭവ ശേഷി മന്ത്രാലയം മുദദ് എന്ന പേരില്‍ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

