സൗദിയിൽ 30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷിച്ചത് മുപ്പതിനായിരത്തോളം പേർ


30 വനിതാ ട്രെയിന്‍ ഡ്രൈവര്‍മാര്‍ക്കായി സൗദി നല്‍കിയ പരസ്യത്തിന്‍ അപേക്ഷകരായെത്തിയത് മുപ്പതിനായിരത്തോളം പേര്‍. രാജ്യത്തെ തൊഴില്‍ മേഖലകളില്‍ വനിതകള്‍ക്കുള്ള പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുന്നതിനായാണ് സൗദി 30 വനിതാ ബുള്ളറ്റ് ട്രെയിന്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നത്.ഇംഗ്ലീഷ് ഭാഷയിലുള്ള പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും പരിഗണിച്ച് അപേക്ഷകരില്‍ നിന്ന് മുപ്പത് പേരെ മാര്‍ച്ച് അവസാനത്തോടെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു. മക്കയുടെയും മദീനയുടെയും ഇടയിലാണ് തിരഞ്ഞെടുക്കപ്പെടുന്ന വനിതകള്‍ ട്രെയിന്‍ ഓടിക്കുക. ശമ്പളത്തോടെയുള്ള ഒരു വര്‍ഷത്തെ പരിശീലനമാണ് തിരഞ്ഞെടുക്കുന്ന വനിതകള്‍ക്ക് ലഭിക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed