രഞ്ജി അരങ്ങേറ്റത്തിൽ മിന്നും താരമായി ഏദൻ ആപ്പിൾ ടോം


കേരളത്തിനായുള്ള രഞ്ജി അരങ്ങേറ്റത്തിൽ തന്നെ നാലു വിക്കറ്റുമായി തിളങ്ങി യുവതാരം ഏദൻ ആപ്പിൾ ടോം. ഗ്രൂപ്പ് എയിൽ മേഘാലയക്കെതിരായ മത്സരത്തിലാണ് 16−കാരനായ ഏദൻ തകർപ്പൻ പ്രകടനം പുറത്തെടുത്തത്. ഒമ്പത് ഓവറിൽ 41 റൺസ് വഴങ്ങിയായിരുന്നു ഏദന്റെ നാലു വിക്കറ്റ് പ്രകടനം.

ഇതോടൊപ്പം മനുകൃഷ്ണൻ മൂന്ന് വിക്കറ്റും ശ്രീശാന്ത് രണ്ടു വിക്കറ്റും നേടിയതോടെ മേഘാലയ 148 റൺസിന് ഓൾഔട്ടായി.

ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും ശ്രദ്ധ നേടിയത് ഏദൻ ആപ്പിൾ ടോമായിരുന്നു. കേരളത്തിനായി വിവിധ ക്യാമ്പുകളിലായും അണ്ടർ 19 കൂച്ച് ബിഹാർ ട്രോഫിയിലും പുറത്തെടുത്ത മികച്ച പ്രകടനങ്ങളാണ് താരത്തെ കേരള ടീമിലെത്തിച്ചത്. പിന്നാലെ ആദ്യ മത്സരത്തിൽ തന്നെ അരങ്ങേറ്റവും സാധ്യമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed