48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി


സൗദിയിലേക്കു വരുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്കും സ്വദേശികൾക്കും യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂറിനകമുള്ള പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ തീരുമാനം പ്രാബല്യത്തിലായി. 8 വയസ്സിനു താഴെയുള്ളവർക്ക് ഇളവുണ്ട്. നേരത്തെ 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് മതിയായിരുന്നു. ഇതേസമയം 16 വയസ്സിനു മുകളിലുള്ള സ്വദേശികളുടെ വിദേശ യാത്രയ്ക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കി. ഇങ്ങനെ വിദേശത്തേക്കുപോയ സൗദി പൗരന് കോവിഡ് ബാധിച്ചാൽ 7 ദിവസത്തിനുശേഷം പരിശോധന കൂടാതെ മടങ്ങി എത്താം. 

You might also like

Most Viewed