കേരള രജിസ്ട്രേഷൻ വാഹനവുമായി മലയാളികൾ സൗദിയിൽ ; അടുത്ത ലക്ഷ്യം ബഹ്റൈൻ


50 രാജ്യങ്ങൾ ചുറ്റാനിറങ്ങിയ കെഎൽ രജിസ്ട്രേഷൻ വാഹനവുമായി  മലയാളി യുവാക്കൾ സൗദിയിലെത്തി. മൂവാറ്റുപുഴ പുതുപ്പാടി പറക്കാകുടി വീട്ടിൽ മുഹമ്മദ് ഹാഫിസും (19) കോതമംഗലം മുളവൂർ കൊട്ടാക്കുടി  വീട്ടിൽ ഹിജാസ് ഇക്ബാലുമാണ് (22) ദുബായ് വഴി സൗദിയിലെത്തിയത്. കെഎൽ17 ഡബ്ല്യു 2866 മഹീന്ദ്ര ഥാറിലാണ് യുവാക്കളുട യാത്ര. കേരളത്തിൽനിന്ന് ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുകയെന്ന ലക്ഷ്യവുമായാണ് ഇരുവരും സൗദിയിലെത്തുന്നത്.  സൗദിയിൽ നിന്നും ഇനി ബഹ്റൈൻ കുവൈത്ത്, ഖത്തർ,  തുടങ്ങിയ രാജ്യങ്ങൾ ഇവർ ചുറ്റി സഞ്ചരിക്കും. സൗദി അറേബ്യയിൽ എത്തുന്ന ആദ്യ കേരള റജിസ്ട്രേഷൻ വാഹനം എന്ന ബഹുമതി ഇതോടെ ഇവർ സ്വന്തമാക്കി. കോവിഡ് ഭീതി നിലനിൽക്കുന്നുണ്ടെങ്കിലും പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചും  അതതുരാജ്യങ്ങളുടെ നിയമങ്ങൾ പാലിച്ചുമാണ് ഇവർ യാത്ര ചെയ്യുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed