ജിദ്ദയിൽ നിയന്ത്രണംവിട്ട ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേർക്ക് പരിക്ക്

ജിദ്ദ
നിയന്ത്രണംവിട്ട ലോറി പള്ളിയിലേക്ക് ഇടിച്ചു കയറി അഞ്ചു പേർക്ക് പരുക്കേറ്റു. ജിദ്ദയിലെ അൽ റവാബി പ്രദേശത്തെ ഒരു പള്ളിയിലേക്കാണ് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതു മൂലം വാഹനം ഇടിച്ചുകയറിയത്. പള്ളിയിൽ പ്രാർത്ഥന നടക്കുന്ന സമയമായതിനാലാണ് അഞ്ചുപേർ അപകടത്തിൽ പെട്ടത്. ഇവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തതുടർന്ന് പള്ളിയുടെ മതിലുകൾ തകർന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം സംഭവം സ്ഥിരീകരിക്കുകയും അപകടത്തിൽപെട്ടവർക്ക് അടിയന്തിര ചികിത്സ ഉറപ്പാക്കുമെന്നും അറിയിച്ചു.