ആഭ്യന്തര ഹജ്ജ് സർ‍വിസ് കന്പനികൾ‍ക്കും സ്ഥാപനങ്ങൾ‍ക്കുമതിരേ നടപടി സ്വീകരിക്കും


മക്ക: സേവനങ്ങളിലെ പോരായ്മകൾ‍ ചൂണ്ടിക്കാട്ടി ആഭ്യന്തര ഹജ്ജ് സർ‍വിസ് കന്പനികൾ‍ക്കും സ്ഥാപനങ്ങൾ‍ക്കുമതിരേ നടപടി സ്വീകരിക്കുന്നു. ഹജ്ജ്, ഉംറ മന്ത്രാലയത്തിനു കീഴിൽ‍ ആഭ്യന്തര ഹജ്ജ് സർ‍വിസ് കന്പനികളുടെ ലംഘനങ്ങൾ‍ പരിശോധിക്കുന്ന കമ്മിറ്റിയാണ് കഴിഞ്ഞ ഹജ്ജ് സീസണിൽ‍ തീർ‍ഥാടകരുടെ സേവനങ്ങൾ‍ക്കായി നിയോഗിച്ച ചില കന്പനികൾ‍ക്കും സ്ഥാപനങ്ങൾ‍ക്കുമെതിരെ നിരവധി തീരുമാനങ്ങൾ‍ പുറപ്പെടുവിച്ചത്. തീർ‍ത്ഥാടകർ‍ക്ക് നൽ‍കുന്ന സേവനങ്ങളിൽ‍ കുറവുകൾ‍ വരുത്തുകയും വ്യവസ്ഥകളും ചട്ടങ്ങളും ലംഘിക്കുകയും ചെയ്ത കന്പനികളും സ്ഥാപനങ്ങളും പിഴ അടക്കമുള്ള നിയമനടപടികൾ‍ നേരിടേണ്ടി വരും.

തീർത്‍ഥാടകർ‍ക്കു നൽ‍കുന്ന സേവനങ്ങളിൽ‍ എന്തെങ്കിലും കുറവുവരുത്തുന്നത് ഒരിക്കലും അനുവദിക്കില്ലെന്നും അവർ‍ക്കാവശ്യമായ സേവനങ്ങളും സുരക്ഷയും പൂർ‍ണതയെടെ തന്നെ നൽ‍കാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചു.

You might also like

Most Viewed