വാഹനം ഒട്ടകത്തെ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു


റിയാദ്: സൗദി അറേബ്യയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. മദീന പള്ളിയിൽ സന്ദർശനം നടത്തി ജിദ്ദയിലേക്ക് തിരിച്ചുവരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം ഒട്ടകത്തെ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഒരാൾ മരിക്കുകയും ഏഴു പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.

മലപ്പുറം പാണ്ടിക്കാട് തുവ്വൂർ സ്വദേശി ആലക്കാടൻ അബ്‍ദുല്ലയുടെ മകൻ റിഷാദ് അലി(28)യാണ് മരിച്ചത്. റിഷാദ് അലിയുടെ ഭാര്യക്കും ഭാര്യയുടെ ഉമ്മക്കും ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ജിദ്ദയിലെ ആശുപത്രിയിലേക്ക് മാറ്റി. മദീന സന്ദർശനം നടത്തിയ ശേഷം ബദർ വഴി ജിദ്ദയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. റിഷാദ് അലിയുടെ മൃതദേഹം റാബിഖ് ആശുപത്രിയിലാണ്.

 

You might also like

  • Straight Forward

Most Viewed