പ്രവാസികൾക്ക് ആശ്വാസം; ഖത്തർ വഴി സൗദിയിലേക്ക് പ്രവേശിക്കാം


 

റിയാദ്; ഇന്ത്യയിൽ നിന്നും ഖത്തർ വഴി പ്രവാസികൾ സൗദിയിലെത്തി തുടങ്ങി. ഖത്തറിൽ പതിനാല് ദിവസം തങ്ങിയ ശേഷമാണ് സൗദിയിലേക്ക് പ്രവേശിക്കാനാകുക. ഖത്തറിലേക്ക് ഓൺഅറൈവൽ വിസ സംവിധാനം പുനരാരംഭിച്ചിരുന്നുവെങ്കിലും, അത് വഴി സൗദിയിലേക്ക് പ്രവേശിക്കാനാകുമോ എന്ന ആശങ്കയിലായിരുന്നു സൗദി പ്രവാസികൾ. ഈ ആശങ്കകൾക്ക് വിരാമമിട്ടുകൊണ്ടാണ് ഇപ്പോൾ ഖത്തർ വഴി സൗദിയിലേക്ക് പ്രവാസികൾ പ്രവേശിച്ച് തുടങ്ങിയത്. ഖത്തറിലേക്കുള്ള യാത്രക്ക് മുമ്പ് തന്നെ മുഴുവൻ രേഖകളും ശരിപ്പെടുത്തിവെച്ചാൽ നടപടിക്രമങ്ങൾ എളുപ്പമാകും. ചുരുങ്ങിയത് ആറ് മാസം കാലാവധിയുള്ള പാസ്‌പോർട്ട്, മടക്കയാത്ര ഉൾപ്പെടെയുള്ള വിമാനടിക്കറ്റ്, ഖത്തറിൽ താമസിക്കുന്നതിനുള്ള ഹോട്ടൽ ബുക്കിംഗ്. ഖത്തർ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ്, കോവിഡ് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്, യാത്രക്ക് 12 മണിക്കൂർ മുമ്പ് നേടിയ ഖത്തർ ഇഹ്ത്തിറാസിന്റെ അപ്രൂവൽ.കൈവശമായോ, അക്കൗണ്ടിലോ 5,000 ഖത്തർ റിയാൽ ഉണ്ടായിരിക്കുക എന്നിവയാണ് ഖത്തറിൽ ഓൺഅറൈവൽ വിസ ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ. ഖത്തറിൽ 14 ദിവസം പൂർത്തിയാക്കിയവർക്ക് പിന്നീട് സൗദിയിലേക്ക് യാത്ര ചെയ്യാം.

You might also like

Most Viewed