യ​ന്ത്ര​ത​ക​രാർ; തി​രു​വ​ന​ന്ത​പു​രത്ത് എ​യ​ർ ഇ​ന്ത്യ വി​മാ​നം തി​രി​ച്ചി​റ​ക്കി


തിരുവനന്തപുരം: എയർ ഇന്ത്യ വിമാനം യന്ത്രതകരാറിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. വിമാനത്തിൽ യാത്രക്കാരുണ്ടായിരുന്നില്ല. വിമാനത്തിലെ ജീവനക്കാരെല്ലാം സുരക്ഷിതരമാണ്. പുലർച്ചെ ഏഴോടെ സൗദി അറേബ്യയിലെ ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിനാണ് പറന്നുയർന്ന ശേഷം തകരാർ കണ്ടെത്തിയത്. ഇതോടെ വിമാനം വീണ്ടും തിരുവനന്തപുരത്ത് തിരിച്ച് സുരക്ഷിതമായി നിലത്തിറക്കുകയായിരുന്നു. കാർഗോ വിമാനം ദമാമിൽ ചെന്ന ശേഷം യാത്രക്കാരുമായി മടങ്ങേണ്ടിയിരുന്നതാണ്. തകരാർ പരിഹരിച്ച ശേഷം വിമാനം യാത്ര തുടരുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

You might also like

Most Viewed