മക്ക, മദീന ഹറമുകളിലും കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കി
റിയാദ്: മക്ക, മദീന ഹറമുകളിലും ജാഗ്രതാ നിർദേശത്തെ തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ ശക്തമാക്കി. ഹറമിൽ എത്തുന്നവർക്കായി ജാഗ്രതാ നിർദേശം വീണ്ടും പുറത്തിറക്കി. സൗദിയിലെ പള്ളികളിൽ കൊവിഡ് ജാഗ്രതയിൽ വീഴ്ച സംഭവിക്കുന്നത് കണ്ടെത്തിയതോടെ പ്രോട്ടോക്കോൾ പാലിക്കാന്‍ താക്കീത് നൽകിയിട്ടുണ്ട്. രാജ്യത്ത് പള്ളികളിൽ പ്രോട്ടോകോൾ ലംഘനം കണ്ടെത്തുന്നുണ്ട്.
ഇത്തരം സംഭവങ്ങളിൽ പരിശോധനയിൽ വ്യക്തികൾക്കും പിഴ ചുമത്തും. ദിനംപ്രതി കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് ഇരു ഹറമുകളിലേയും നീക്കം.

