സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു
റിയാദ്: അസുഖ ബാധിതനായി സൗദി അറേബ്യയിൽ മരിച്ച മലയാളിയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലെത്തിച്ചു. സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സയിൽ തിരുവനന്തപുരം, നെടുമങ്ങാട് സ്വദേശി സന്തോഷ് കുമാർ (46) ജനുവരി ആറിനാണ് മരിച്ചത്. 18 വർഷമായി സൗദിയിൽ ജോലി ചെയ്തുവരുകയായിരുന്നു. നവയുഗം അൽഅഹ്സ കൊളാബിയ യൂനിറ്റ് പ്രസിഡന്റായിരുന്നു.
ഹസയിലെ സാമൂഹിക പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു. കവിതയാണ് ഭാര്യ. സ്‌കൂൾ വിദ്യാർത്ഥികളായ ഒരു മകനും മകളും ഉണ്ട്. നവയുഗം ജീവകാരുണ്യവിഭാഗം നടത്തിയ നിരന്തര പരിശ്രമങ്ങൾക്ക് ഒടുവിലാണ് നിയമക്കുരുക്കുകൾ അഴിച്ച്, നടപടികൾ പൂർത്തിയാക്കാനായത്.

