മ്യാൻമറിലെ പട്ടാള അട്ടിമറി പരാജയപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ
ജനീവ: മ്യാൻമറിലെ പട്ടാള അട്ടിമറി പരാജയപ്പെടുത്തണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറസ്. രാജ്യം ഭരിക്കാനുള്ള വഴി ഇതല്ലെന്നു പട്ടാള നേതാക്കൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഭരണഘടനാ ക്രമം നിലനിർത്തണം. ഈ അട്ടിമറി പരാജയപ്പെട്ടെന്ന് ഉറപ്പാക്കാൻ മ്യാൻമറിനുമേൽ മതിയായ സമ്മർദ്ദം ചെലുത്താൻ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താൻ തങ്ങൾ ആവുന്നതെല്ലാം ചെയ്യും.
ഇക്കാര്യത്തിൽ സുരക്ഷാ സമിതിയിൽ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

