സൗദിയിൽ താമസസ്ഥലത്ത് കുളിമുറിയില്‍ വീണ് പരിക്കേറ്റ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദിയിലെ താമസസ്ഥലത്ത് കുളിമുറിയില്‍ കാലുവഴുതി വീണ് തല അടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. മലപ്പുറം ഓമാനൂര്‍ തടപ്പറന്പ് സ്വദേശി മട്ടില്‍ പറന്പില്‍ പള്ളിയാളില്‍ അഷ്‌റഫ് (43) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ജിദ്ദയില്‍ മിനി സൂപര്‍മാര്‍ക്കറ്റിലായിരുന്നു ജോലി. 15 ദിവസം മുന്പാണ് കുളിമുറിയില്‍ കാലുവഴുതി വീണ് തലക്ക് പരിക്കേറ്റ് ആശുപത്രിയിലായത്. രക്തസമര്‍ദ്ദം കൂടിയതിനെ തുടര്‍ന്നാണ് കുഴഞ്ഞുവീണത്. സുഹൃത്തുക്കള്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 15 ദിവസമായി അബോധാവസ്ഥയിലായിരുന്നു.

