കോവിഡ്: കടുത്ത നിയന്ത്രണങ്ങളുമായി ദുബൈ
ദുബൈ: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ദുബൈ. സിനിമാ തീയറ്റർ, ഇൻഡോർ വിനോദ പരിപാടികൾ എന്നിവയ്ക്ക് ആകെ ശേഷിയുടെ അന്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഷോപ്പിംഗ് മാളുകളിൽ അകെ ശേഷിയുടെ 70 ശതമാനം ആളുകൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പുലർച്ചെ ഒരു മണിക്ക് ശേഷം ഭക്ഷണ ശാലകൾ തുറക്കാന്‍ പാടില്ല. എന്നിവയാണ് പുതിയ നിയന്ത്രണങ്ങൾ.

