എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ ഒഴിവാക്കപ്പെട്ട വോട്ടർമാരെ തിരിച്ചെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം


ശാരിക

ന്യൂഡൽഹി: എസ്‌ഐആർ പൂർത്തിയായ കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ തിരികെ ഉൾപ്പെടുത്താനുള്ള നടപടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകി. അർഹരായ ആരെയും പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന് സംസ്ഥാന ഇലക്ടറൽ ഉദ്യോഗസ്ഥരെ കമ്മീഷൻ അറിയിച്ചു.

പഴയ പട്ടികയും പുതിയ പട്ടികയും തമ്മിൽ താരതമ്യം ചെയ്ത് ഒഴിവാക്കപ്പെട്ടവരെ കണ്ടെത്താനാണ് നിർദേശത്തിൽ പറയുന്നത്. ഇവരുടെ വീടുകളിൽ നേരിട്ടെത്തി ഫോം 6 വഴി വോട്ടർ പട്ടികയിൽ ചേർക്കണം. എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ പഴയ ഫോം 6 തന്നെയകും ഉപയോഗിക്കുക. നിലവിൽ എസ്‌ഐആർ നടന്നുകൊണ്ടിരിക്കുന്ന മഹാരാഷ്ട്രയിൽ വോട്ടർമാരെ ഒഴിവാക്കാൻ ധൃതി കാണിക്കരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കേവലം സംശയത്തിന്റെ പേരിൽ മാത്രം വോട്ടർ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കി നിർത്തരുതെന്നാണ് കമ്മീഷന്റെ വ്യക്തമായ നിർദേശം. അതേസമയം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' വിഷയത്തിൽ ചർച്ച നടത്തുന്ന പാർലമെന്ററി സമിതി സുപ്രീം കോടതിയിലേക്കുള്ള സന്ദർശനം മാറ്റിവെച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന സന്ദർശനമാണ് സമിതി മാറ്റിവെച്ചത്.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed