സൗദി രാജകുടുംബത്തിലെ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കി ഉത്തരവ്
ദുബൈ: അഴിമതി ആരോപണത്തെത്തുടർന്ന് സൗദി അറേബ്യൻ രാജകുടുംബത്തിലെ രണ്ട് അംഗങ്ങളെ ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കി. യെമൻ യുദ്ധത്തിന്‍റെ കമാൻഡറായി പ്രവർത്തിച്ച ലഫ്റ്റനന്‍റ് ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൾ അസീസ്, മകനും രാജകുമാരനുമായ അബ്ദുൾ അസീസ് ബിൻ ഫഹദ് ബഹിൻ തുർക്കി എന്നിവരെയാണ് ഔദ്യോഗിക സ്ഥാനത്തു നിന്ന് നീക്കിയത്.
സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ഇത് സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവിട്ടത്. ഇവർ സംശയകരമായ രീതിയിൽ വൻതോതിൽ സാന്പത്തിക ഇടപാടുകൾ നടത്തിയെന്ന് പ്രതിരോധ മന്ത്രാലയം കണ്ടെത്തിയിരുന്നു ഇതേത്തുടർന്നാണ് നടപടി.

