പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി മതകാര്യ മന്ത്രി
ജിദ്ദ: പെരുന്നാൾ നിസ്കാരം പള്ളികളിൽ മാത്രം മതിയെന്ന് സൗദി മതകാര്യ മന്ത്രി. കൊറോണയുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ അഭ്യർത്ഥന. ഈദ് ഗാഹുകൾ ഒഴിവാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
ബലിപെരുന്നാൾ നിസ്കാരം ഈദുഗാഹുകളിൽ വെച്ച് നടത്തരുതെന്നും ജുമുഅ നിർവ്വഹിക്കപ്പെടുന്ന പള്ളികളിൽ മാത്രം നിർവ്വഹിച്ചാൽ മതിയെന്നും സൗദി മതകാര്യ മന്ത്രി ഷെയ്ഖ് ഡോ.അബ്ദുൽ ലത്തീഫ് ബിൻ അൽ ഷെയ്ഖ് ഉത്തരവിട്ടു.
നിലവിൽ രാജ്യം ജാഗ്രതയോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. ഈ സാഹചര്യത്തിൽ തുറസ്സായ സ്ഥലത്തു ഈദ് ഗാഹുകൾ ഒരുക്കുന്നത് ഒഴിവാക്കണമെന്നും ജുമുഅ നിസ്കാരങ്ങൾ സംഘടിപ്പിക്കുന്ന പള്ളികളിൽ മാത്രം പെരുന്നാൾ നിസ്കാരം നിർവ്വഹിച്ചാൽ മതിയെന്നും അദ്ദേഹം രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള മതകാര്യ മന്ത്രാലയത്തിന്റെ ബ്രാഞ്ച് ഓഫീസുകൾ മുഖേന എല്ലാ പള്ളി ഇമാം ഖത്തീബ് എന്നിവരോട് അഭ്യർത്ഥിച്ചു.

