മക്കയിലെത്തിയ ഹാജിമാരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു
സൗദി : ഹജ്ജിനു മുന്നോടിയായി മക്കയിലെത്തിയ ഹാജിമാരുടെ എണ്ണം 17 ലക്ഷം കവിഞ്ഞു. തീര്‍ഥാടകരില്‍ ഭൂരിഭാഗം പേരും എത്തിയതോടെ ജിദ്ദ വിമാനത്താവള ഹജ്ജ് ടെര്‍മിനല്‍ അര്‍ദ്ധ രാത്രിയോടെ അടക്കും. ആഭ്യന്തര തീര്‍ഥാടകര്‍ കൂടി എത്തുന്നതോടെ പൂര്‍ണമായും ഹജ്ജ് തിരക്കിലേക്ക് നീങ്ങുകയാണ് മക്കാ നഗരം.
പ്രദക്ഷിണം ചെയ്യാനുള്ള ഹാജിമാരുടെ പ്രവാഹത്തില്‍ വീര്‍പ്പു മുട്ടുകയാണ് മക്കാ നഗരം. ഇതുവരെയെത്തിയത് പതിനേഴ് ലക്ഷത്തിലേറെ പേര്‍. ആഭ്യന്തര ഹാജിമാരാണ് ഇനി എത്താനുള്ളവരില്‍ ഭൂരിഭാഗവും. രണ്ടു ദിവസത്തിനകം ഇവരെത്തും. ലോക രാജ്യങ്ങളില്‍ നിന്നും വിമാനം വഴിയുള്ള ഹാജിമാരുടെ ഒഴുക്ക് ഇന്ന് നിലക്കും. ഇതോടെ ജിദ്ദ വിമാനത്താവള ടെര്‍മിനല്‍ അര്‍ധരാത്രി അടക്കും.
ആഗസ്ത് 14 മുതലാണ് ഹാജിമാരുടെ മടക്കാത്ര ആരംഭിക്കുക. ആഭ്യന്തര തീര്‍ഥാടകരായിരിക്കും ആദ്യം മടങ്ങുക. തൊട്ടടുത്ത ദിവസങ്ങളില്‍ ഗള്‍ഫ് രാജ്യക്കാരും പിന്നാലെ ഇതര വിദേശികളും മടങ്ങും.

