പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക് മിനിമം വേതനം
സൗദി : സൗദിയില്‍ സ്വദേശികളായ പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചു. നിതാഖാത്ത് വ്യവസ്ഥയില്‍ പാര്‍ട്ട് ടൈം ജോലിക്കാരനായി പരിഗണിക്കണമെങ്കില്‍ മിനിമം രണ്ടായിരം റിയാല്‍ പ്രതിമാസ ശബളം നല്‍കിയിരിക്കണമെന്നാണ് പുതിയ വ്യവസ്ഥ. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയമാണ് പുതിയ നിബന്ധ പ്രഖ്യാപിച്ചത്.
പാര്‍ട്ട് ടൈം ജോലിക്കാരന്‍റെ ശബളം പ്രതിമാസം രണ്ടായിരത്തില്‍ കുറയാത്ത തുക ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് അഥവാ ഗോസിയില്‍ രജിസ്‌റ്റര്‍ ചെയ്തിരിക്കണം എന്നാണ് പുതിയ നിബന്ധന. എങ്കില്‍ മാത്രമേ ഇത്തരം ജീവനക്കാരെ നിതാഖാത്ത് വ്യവസ്ഥയില്‍ പരിഗണിക്കുകയുള്ളു.
രണ്ട് പാര്‍ട്ട് ടൈം ജീവനക്കാര്‍ നിതാഖാത്ത് വ്യവസ്ഥയില്‍ ഒരു ഫുള്‍ടൈം ജീവനക്കാരനായാണ് പരിഗണിക്കുക. ഇത്തരം ജീവനക്കാര്‍ രണ്ടില്‍ കൂടുതല്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യരുതെന്നും വ്യവസ്ഥയുണ്ട്. സ്വദേശികളായ വിദ്യാര്‍ഥികളെ പാര്‍ട്ട് ടൈം ആയി നിയമിക്കാവുന്നതാണ്. എന്നാല്‍ ഇവര്‍ മറ്റൊരു സ്ഥാപനത്തിലും ജോലി ചെയ്യാത്തവരായിരിക്കണം എന്ന നിബന്ധയുണ്ട്.
ഇവര്‍ക്കും തതുല്യമായ വേതനം രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ നിതാഖാത്ത് വ്യവസ്ഥയില്‍ പരിഗണിക്കുകയുള്ളു. ഒരു സ്ഥാപനത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ മൊത്തം സ്വദേശി ജീവനക്കാരുടെ പത്ത് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്നും നിയമം അനുശാസിക്കുന്നു. എന്നാല്‍ റെസ്റ്റോറന്റുകള്‍ക്ക് ഇത് നാല്‍പത് ശതമാനം വരെ അനുവധിച്ചിട്ടുണ്ട്

