ജനവാസ കേന്ദ്രത്തിനുനേരെ ഡ്രോണ്‍ ആക്രമണ ശ്രമം
റിയാദ് : സൗദിയില്‍ വീണ്ടും ഹൂതികളുടെ ഡ്രോണ്‍ ആക്രമണ ശ്രമം. ജനവാസ കേന്ദ്രത്തിനുനേരെ തൊടുത്തു വിട്ട ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ആക്രമണം രാജ്യാന്തര മനുഷ്യാവകാശ ലംഘനമാണെന്നും രാജ്യാന്തര സമൂഹം രംഗത്തുവരണമെന്നും സഖ്യസേനാ വക്താവ് അറിയിച്ചു.
സൗദിക്ക് നേരെ തുടര്‍ച്ചയായി ഹൂതികള്‍ ആക്രമണം നടത്തുകയാണ്. നേരത്തെ അബഹയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനിലെ അംറാനില്‍നിന്ന് ഹൂതികള്‍ ഡ്രോണ്‍ അയച്ചിരുന്നു. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുന്‍പേ സഖ്യസേന വെടിവച്ചിട്ടു. പിന്നാലെ സന്‍ആയില്‍ ഹൂതികളുടെ സൈനിക കേന്ദ്രങ്ങള്‍ക്കുനേരെ സഖ്യസേന ആക്രമണം ശക്തമാക്കിയിരുന്നു.
മുന്‍പ് സൗദിയിലെ ജിസാന്‍ സിറ്റിക്കുനേരെയും ആക്രമണത്തിനു ശ്രമിച്ചിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതികള്‍ യമനിലെ സനയയില്‍ യു.എന്‍ ദൂതന്‍ ഉള്ള സമയത്താണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തെ സേന വിജയകരമായി തകര്‍ത്തുവെന്നും സഖ്യസേനാ വക്താവ് കേണല്‍ അല്‍മാലിക്കി അന്ന് അറിയിച്ചിരുന്നു.

