വിവാഹം കഴിഞ്ഞ് പത്താം നാൾ ദുരന്തം: മലപ്പുറം സ്വദേശി ശ്രീലങ്കയിൽ സ്കൂബ ഡൈവിങ്ങിനിടെ മരിച്ചു


ഷീബ വിജയൻ

സ്കൂബ ഡൈവിങ്ങിനിടെ മലപ്പുറം വേങ്ങര സ്വദേശി ശ്രീലങ്കയിൽ വെച്ച് മരണപ്പെട്ടു. വേങ്ങര പറപ്പൂർ റോഡ് സ്വദേശി എ.കെ. മുഹമ്മദ് ഇർഫാൻ ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് നിഗമനം. പത്ത് ദിവസം മുമ്പായിരുന്നു ഇർഫാന്റെ വിവാഹം കഴിഞ്ഞത്. ഭാര്യക്ക് ഒപ്പമായിരുന്നു ഇർഫാൻ വിനോദയാത്രയ്ക്കായി ശ്രീലങ്കയിൽ എത്തിയത്. ഇന്നലെയാണ് ദാരുണമായ ഈ സംഭവമുണ്ടായത്.

ഭാര്യയും സുഹൃത്തുക്കളും ഇര്‍ഫാന്റെ ഒപ്പമുണ്ടായിരുന്നു. സ്കൂബ ഡൈവിംഗ് നടത്തുന്നതിനിടെ കടലിൽ വെച്ച് ഹൃദയാഘാതമുണ്ടായി എന്നാണ് പ്രാഥമിക നിഗമനം. കടലിൽ വെച്ച് അവശനിലയിലായ ഇര്‍ഫാനെ ഉടൻ തന്നെ കരക്കെത്തിച്ച് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം നിലവിൽ കൊളംബോയിലെ ആശുപത്രിയിൽ എത്തിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

article-image

ddfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed