പ്രതിക്ക് ജാമ്യം നൽകിയതിനെതിരെ ഇഡി; ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്


ഷീബ വിജയൻ

ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ അസാധാരണ നീക്കവുമായി ഇഡി രംഗത്തെത്തി. കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കാൻ ഇഡി ഹൈക്കോടതിയെ സമീപിച്ചു. പ്രതിയ്ക്ക് ജാമ്യം നൽകുന്നതിൽ പോലീസിന്റെ നിർദ്ദേശത്തിന് വിരുദ്ധമായിട്ടാണ് പ്രോസിക്യൂട്ടർ കോടതിയിൽ നിലപാട് അറിയിച്ചത്. ജാമ്യം നൽകുന്നതിന് എതിർക്കാതിരുന്ന പ്രോസിക്യൂട്ടർമാരുടെ നിലപാട് സംശയാസ്പദമാണെന്നും ഇഡി ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കേസിൽ കക്ഷി ചേരാൻ ഇഡി ഇന്നലെ അപേക്ഷ നൽകിയിരുന്നു. തുടർന്ന് അടുത്ത 24 മണിക്കൂറിനുള്ളിലാണ് ജാമ്യം റദ്ദാക്കാൻ ഇഡിയുടെ മറ്റൊരു നീക്കം നടക്കുന്നത്.

ഉദ്യോഗസ്ഥരെ ആക്രമിച്ച് ഭീകരാന്തരീക്ഷമുണ്ടാക്കിയ പ്രതിയ്ക്ക് കീഴ്ക്കോടതി നൽകിയ ജാമ്യം പൊതുതാൽപര്യത്തിന് എതിരാണെന്നും, പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും ഇഡി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പിന്നിൽ ഗൂഢാലോചന ഉണ്ട്. ഗൂഢാലോചനക്കാർ സിപിഎം നേതാക്കളാണെന്നും അതിനാൽ പ്രതിയുടെ ജാമ്യം ഗൂഢാലോചന നടത്തിയവരെ പിടികൂടുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഒമ്പതാം പ്രതിയും എസ്എഫ്ഐ നേതാവുമായ ഹരീഷ് കുമാറിന് തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം അനുവദിച്ചത്. ജാമ്യം അനുവദിച്ച പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കഴിഞ്ഞ 18 നു ജാമ്യത്തിനെതിരെ പൊലീസ് വിശദമായ റിപ്പോർട്ട്‌ കോടതിക്ക് നൽകിയിരുന്നു. എന്തു കൊണ്ട് ജാമ്യം അനുവദിക്കരുതെന്നതിന് 13 കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടായിരുന്നു റിപ്പോർട്ട്‌. എന്നാൽ 24 ന് വാദം നടന്നപ്പോൾ പൊലീസ് റിപ്പോർട്ടിനു വിരുദ്ധമായി ഇനി കസ്റ്റഡിയിൽ വേണ്ടെന്ന് പ്രോസിക്യൂട്ടർ ഗീന കുമാരി പറഞ്ഞു. ഇതേ തുടർന്നാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചത്.

article-image

dsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed