സിഗരറ്റ് പാക്കറ്റിൽ ടാക്സ് സ്റ്റാമ്പ് നിർബന്ധം


റിയാദ്: ഇറക്കുമതി ചെയ്യുന്ന സിഗരറ്റിന്റെ ഓരോ പാക്കറ്റിലും ജനറൽ അതോറിറ്റി ഫോർ സകാത് ആന്റ് ടാക്സ് സ്റ്റാമ്പ് നിർബന്ധമാക്കി സൗദി കസ്റ്റംസ്. ഓഗസ്റ്റ് 23 മുതൽ ഇത് പ്രാബല്യത്തിൽ വരും.. കൂടുതൽ വിവരങ്ങൾക്കും ടാക്സ് സ്റ്റാമ്പ് ലഭിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിനും ഓൺലൈൻ വഴി സാധ്യമാണെന്നും കസ്റ്റംസ് അധികൃതർ വ്യക്തമാക്കി. സൗദിയിലേക്ക് പ്രവേശിക്കുന്ന പ്രായപൂർത്തിയായ ഒരാൾക്ക് പരമാവധി നിയമപ്രകാരം കൈയിൽ കരുതാവുന്ന ഇത്തരം ഉത്പന്നങ്ങൾ 200 സിഗരറ്റ്, 500 ഗ്രാം പുകയില, 24 ചുരുട്ട് എന്നിവയാണ്.

ഇതിൽ കൂടുതൽ കരുതുന്ന പക്ഷം വസ്തു പിടിച്ചെടുക്കുകയും പതിനഞ്ച് ദിവസത്തിനകം ആളെ തിരിച്ചയക്കുകയും ചെയ്യും. 2019 നവംബർ മുതൽ ടാക്സ് സ്റ്റാമ്പ് വ്യക്തമായി പതിക്കാത്ത സിഗരറ്റു പായ്ക്കുകൾ വിൽപന നടത്തുന്നത് നിരോധിച്ചുള്ള നിയമവും നടപ്പാകും. സിഗററ്റിനും പുകയില ഉത്പന്നങ്ങൾക്കും സൗദിയിൽ 100% സെലക്ടീവ് ടാക്സ് നിലവിലുണ്ട്. മേയ് 15 മുതലാണ് ഈ തീരുമാനം എടുത്തത്. ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നതിനാലാണ് എനർജി ഡ്രിങ്ക്സ് ഉൾപ്പെടെ 100% നികുതി ഏർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed