ബദരീനാഥിലെ 'ഭജൻ ജാമിംഗ്': സൈന്യത്തിനെതിരെ രൂക്ഷവിമർശനവുമായി മുരളി മനോഹർ ജോഷി


ശാരിക

ഡൽഹി: പ്രശസ്തമായ ബദരീനാഥ് തീർത്ഥാടന കേന്ദ്രത്തിന് സമീപം ഇന്ത്യൻ സൈന്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോൺസേർട്ട് ശൈലിയിലുള്ള 'ഭജൻ ജാമിംഗ്' സംഗീത പരിപാടിക്കെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന ബി.ജെ.പി നേതാവ് മുരളി മനോഹർ ജോഷി. ഹിമാലയൻ പുണ്യക്ഷേത്രത്തിന്റെ സാംസ്കാരിക പാരമ്പര്യത്തെയും ആത്മീയ പവിത്രതയെയും ചവിട്ടിമെതിക്കുന്ന നടപടിയാണിതെന്നും, ഇത്തരം പരിപാടികൾ അടിയന്തരമായി നിരോധിക്കണമെന്നും അദ്ദേഹം കേന്ദ്ര-ഉത്തരാഖണ്ഡ് സർക്കാരുകളോട് ആവശ്യപ്പെട്ടു.

'നമ്മുടെ പൈതൃകം, നമ്മുടെ ഭാവി' എന്ന പ്രമേയത്തിൽ ബദരീനാഥ് ക്ഷേത്രത്തോട് ചേർന്നുള്ള ടൂറിസ്റ്റ് അറൈവൽ പ്ലാസയിലാണ് പരിപാടി സംഘടിപ്പിച്ചത്. ചമോലി ജില്ലാ ഭരണകൂടവും ഉത്തരാഖണ്ഡ് ടൂറിസം വകുപ്പും നടത്തിയ പരിശോധനയിൽ പരിപാടിയുടെ സംഘാടകർ ഇന്ത്യൻ സൈന്യമാണെന്ന് വ്യക്തമായിരുന്നു. വലിയ ശബ്ദത്തിലുള്ള സംഗീതോപകരണങ്ങളും ഡി.ജെ ലൈറ്റുകളുമായി അരങ്ങേറിയ പരിപാടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വലിയ വിവാദമായത്.

ദിവ്യമായ സ്തോത്രങ്ങളിലൂടെയുള്ള ശാന്തമായ ഭക്തിക്കായി ആദിഗുരു ശങ്കരാചാര്യർ സ്ഥാപിച്ച പുണ്യക്ഷേത്രമാണിതെന്നും, ഭഗവാൻ വിഷ്ണുവിന്റെ ധ്യാനത്തിന് ഭംഗം വരാതിരിക്കാൻ ശംഖുനാദം പോലും മുഴക്കാൻ അനുവാദമില്ലാത്ത ഇടമാണിതെന്നും മുരളി മനോഹർ ജോഷി ഓർമ്മിപ്പിച്ചു. ആ പാരമ്പര്യങ്ങളെല്ലാം കാറ്റിൽപ്പറത്തി വലിയ ശബ്ദത്തിലുള്ള സംഗീത പരിപാടി സംഘടിപ്പിച്ചത് ഇന്ത്യയുടെ ആത്മീയ, പാരിസ്ഥിതിക മൂല്യങ്ങളോടുള്ള കടുത്ത അനാദരവാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. നേരത്തെ ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി ഉൾപ്പെടെയുള്ള ആത്മീയ ആചാര്യന്മാരും പ്രതിപക്ഷ പാർട്ടികളും പരിപാടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

article-image

asdasdass

You might also like

  • Lulu Exchange
  • Straight Forward

Most Viewed