ക്യൂ നിൽക്കാതെ മദ്യം വാങ്ങാം; സെൽഫ് വെൻഡിങ് മെഷീൻ അവതരിപ്പിക്കാൻ ബെവ്കോ


ഷീബ വിജയൻ

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകളിലെ തിരക്കു കുറയ്ക്കാൻ സെൽഫ് വെൻഡിങ് മെഷീൻ അവതരിപ്പിക്കാൻ ബിവറേജസ് കോർപറേഷൻ ആലോചിക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ കൊച്ചി വൈറ്റില മെട്രോ സ്റ്റേഷനിലെ സൂപ്പർ പ്രീമിയം ഔട്ട്‌ലെറ്റിൽ നടപ്പാക്കാനാണ് ആലോചന.

വിജയമെന്നു കണ്ടാൽ പിന്നീട് പ്രീമിയം ഔട്ട്‌ലെറ്റുകളിൽ നടപ്പാക്കും. ബാങ്കുകളുടെ സഹകരണത്തോടെ വെൻഡിങ് മെഷീൻ സ്ഥാപിക്കും. കുപ്പികൾ മെഷീനിൽ സ്റ്റോർ ചെയ്യും. ഉപയോക്താക്കൾക്ക് ടച്ച് സ്‌ക്രീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്തശേഷം കാർഡ്, യുപിഐ മാർഗത്തിൽ പേയ്‌മെന്റ് നടത്താം.

കുപ്പി മെഷീനിൽ നിന്നു തന്നെ ശേഖരിക്കാനാകും. ബില്ലും ലഭിക്കും. മെഷീൻ വഴി ഇഷ്ടമുള്ള മദ്യം തിരഞ്ഞെടുത്ത് പേയ്‌മെന്റ് നടത്തിയ ശേഷം കൗണ്ടറിൽനിന്ന് മദ്യം കൈമാറുന്ന രീതിയും ആലോചനയിലുണ്ട്.

article-image

asddsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed