റിയാദിൽ കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് മരണം
റിയാദ് : തുവൈഖ് ഡിസ്ട്രിക്ടിൽ കെട്ടിടത്തിന് തീപ്പിടിച്ച് ഏഴു വിദേശ തൊഴിലാളികൾ മരണപ്പെടുകയും എട്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുനില കെട്ടിടത്തിൽ അടിയിലെ നിലയിൽ വിദേശ തൊഴിലാ ളികളുടെ താമസസ്ഥലത്താണ് തീ പടർന്നുപിടിച്ചതെന്ന് റിയാദ് സിവിൽ ഡിഫൻസ് വക്താവ് മേജർ മുഹമ്മദ് അൽഹമാദി പറഞ്ഞു.
മരിച്ചവർ എല്ലാപേരും ബംഗ്ലാദേശ് സ്വദേശികളാണ്. സിവിൽ ഡിഫൻസ് അധികൃതർ എത്തുന്പോഴേക്കും ഇവിടെ നിന്ന് കനത്ത പുക ഉയരാൻ തുടങ്ങി യിരുന്നു. കെട്ടിടത്തിന്റെ മുൻവശത്താണ് തീ പടർന്നുപിടിച്ചത്. ഇതുമൂലം അകത്തു കുടുങ്ങിയവർക്ക് രക്ഷപ്പെടാൻ സാധിച്ചില്ല. സിവിൽ ഡിഫൻസ് അധികൃതരാണ് കെട്ടിടത്തിനകത്തു കുടുങ്ങിയവരെ രക്ഷിച്ചത്.

