കണി കണ്ട്, വി­ഷു­ ആഘോ­ഷി­ച്ച് മലയാ­ളി­കൾ


കൊച്ചി : കാർഷിക സമൃദ്ധിയുടെ പോയകാലത്തെ സ്മരണകൾക്കൊപ്പം വരാനിരിക്കുന്ന നല്ല നാളുകളുടെ പ്രതീക്ഷകളുമായി മലയാളികൾ‍ ഇന്ന് വിഷു ആഘോഷിച്ചു. വിഷുക്കണി കാണാൻ ക്ഷേത്രങ്ങളിൽ‍ വൻ തിരക്ക് ആണ് അനുഭവപ്പെട്ടത്. 

വിഷുക്കണി ദർശനത്തിന് ശബരിമലയിലും ഗുരുവായൂരും വൻ ഭക്തജനതിരക്കായിരുന്നു. പുലർച്ചെ നാൽ മണി മുതൽ ഏഴ് മണിവരെയായിരുന്നു ശബരിമലയിൽ വിഷുക്കണി ദർശനം. തന്ത്രി കണ്ഠരർ മഹേഷ് മോഹനരരും മേൽശാന്തി ഉണ്ണികൃഷ്ണൻ നന്പൂതിരിയും ചേർന്ന് ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. പുലർച്ചെ 2.30ഓടെയാണ് ഗുരുവായൂരിൽ വിഷുക്കണി ദർശനം തുടങ്ങിയത്. ആദ്യം ഗുരുവായൂരപ്പനെ കണികാണിച്ച ശേഷം ഭക്തർക്ക് വിഷുക്കണി ദർശനത്തിന് അവസരം നൽകുകയായിരുന്നു. 

ബഹ്റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ വിഷു ആഘോഷിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed