റിയാദ് മെട്രോ നാലാം പാതയിൽ ആദ്യ പരീക്ഷണ ഓട്ടം നടത്തി
റിയാദ് : റിയാദ് മെട്രോ പദ്ധതിയിലെ നാലാം പാതയിൽ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തി. ഏതാനും എൻജിനീയർമാരുടെ സാന്നിധ്യത്തിൽ പർപ്പിൾ നിറമുള്ള മെട്രോ ട്രെയിൻ ഓടുന്ന വീഡിയോ റിയാദ് വികസന സമിതി പുറത്തുവിട്ടു. നാലു പ്രധാന േസ്റ്റഷനുകളിലെ ഇലക്ട്രിക് ജോലികളും പാതയിലെ ഇലക്ട്രിക് ലൈനുകളുടെ ജോലികളും സൗദി ഇലക്ട്രിക് കന്പനിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിവരികയാണ്. ഇതുവരെ 68 ശതമാനം നിർമ്മാണം പൂർത്തിയായി.
85 റെയിൽവേ േസ്റ്റഷനുകളും ആറു പാതകളിലായി 176 കി.മീ നീളമുള്ള റെയിൽവേ ലൈനും ഉൾക്കൊള്ളുന്ന റിയാദ് മെട്രോ നെറ്റ്‌വർക് കിംഗ് അബ്ദുൽ അസീസ് പദ്ധതിയുടെ നട്ടെല്ലായാണ് വിശേഷിപ്പിക്കുന്നത്. തലസ്ഥാന നഗരിയിലെ പൊതുസ്ഥലങ്ങൾ, ബിസിനസ് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ − ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിലൂടെ കടന്നുപോവുന്ന പാത കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, കിംഗ് അബ്ദുല്ല സാന്പത്തിക നഗരം എന്നിവയെയും ബന്ധിപ്പിക്കുന്നുണ്ട്.
അത്യാധുനിക സംവിധാനങ്ങളും മികച്ച യാത്രാസൗകര്യവും ഒരുമിച്ചു ചേരുന്ന ആകർഷകമായ ട്രെയിനുകളാണ് റിയാദ് മെട്രോയിൽ സർവ്വീസ് നടത്തുക. ജർമ്മൻ കന്പനിയായ സീമെൻസ്, കനേഡിയൻ കന്പനിയായ ബൊംബാർഡിയർ, ഫ്രാൻസ് കന്പനിയായ ആൽസ്റ്റം തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര കന്പനികളാണ് റിയാദ് മെട്രോയിൽ സർവ്വീസ് നടത്തുന്ന ട്രെയിനുകൾ നിർമ്മിക്കുന്നത്.
മെട്രോയിലെ 42 ശതമാനം ഭൂഗർഭ പാതയായും 47 ശതമാനം പാലങ്ങളായും 11 ശതമാനം ഉപരിതല പാതയായുമാണ് ക്രമീകരിച്ചിരിക്കുന്നത്. കിംഗ് അബ്ദുല്ല സാന്പത്തിക കേന്ദ്രം േസ്റ്റഷൻ, ഒലയ്യ േസ്റ്റഷൻ, ഖസർ അൽഹുകും സ്റ്റേഷൻ, പശ്ചിമ േസ്റ്റഷൻ എന്നിവയാണ് റിയാദ് മെട്രോയിലെ പ്രധാനപ്പെട്ട നാലു േസ്റ്റഷനുകൾ.
ഇന്ത്യൻ കന്പനിയായ എൽ ആന്റ് ടി അടക്കമുള്ള നിരവധി കന്പനികൾ റിയാദ് മെട്രോയുടെ നിർമ്മാണ പ്രവൃത്തികളിൽ സഹകരിക്കുന്നുണ്ട്. 45,000 ൽ അധികം തൊഴിലാളികളാണ് റിയാദ് മെട്രോ നിർമ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്.

