ഇന്ത്യ-യു.എ.ഇ റെയിൽ കരാർ : നടപടികൾ അതിവേഗം മുന്നോട്ട്
ദുബൈ : റെയിൽവേ രംഗത്ത് തന്ത്രപ്രധാന സഹകരണത്തിനുള്ള ഇന്ത്യ-യു.എ.ഇ കരാറിന്റെ തുടർ നടപടികൾ അതിവേഗം മുന്നോട്ട്. രണ്ടുമാസം തികയും മുന്പാണ് റെയിൽവേ വികസന പദ്ധതികളിൽ സാങ്കേതിക സഹകരണത്തിന് യു.എ.ഇ ഫെഡറൽ ട്രാൻസ്പോർട് അതോറിറ്റിയും ഇന്ത്യൻ റെയിൽവേ മന്ത്രാലയവും കരാർ ഒപ്പുവെച്ചത്.
തുടർ നടപടിക്രമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിസഭ വിലയിരുത്തി. ഇരുരാജ്യങ്ങളിലെയും സാങ്കേതിക വിദഗ്ദ്ധർ പദ്ധതി മേഖലകളിൽ സന്ദർശനം നടത്താൻ ധാരണയായിട്ടുണ്ട്.

