"വെള്ളാപ്പള്ളിയുടെ ബഹുമുഖ വേഷം കേരളീയർ തിരിച്ചറിയണം"; രൂക്ഷവിമർശനവുമായി പി. ജയരാജൻ


ഷീബ വിജയൻ

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. വെള്ളാപ്പള്ളി ഒരേസമയം രണ്ടു തോണിയിൽ കാൽവെച്ചാണ് സഞ്ചരിക്കുന്നതെന്നും അദ്ദേഹത്തിന്റെ ഈ ബഹുമുഖ വേഷം കേരളീയ സമൂഹം തിരിച്ചറിയണമെന്നും ജയരാജൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ നവോത്ഥാന സമിതി രൂപീകരിച്ചപ്പോൾ അതിന്റെ നായകസ്ഥാനത്ത് വെള്ളാപ്പള്ളി ഉണ്ടായിരുന്നു, എന്നാൽ മകനെ ബിജെപിക്കൊപ്പം നിർത്തുകയാണ് അദ്ദേഹം ചെയ്തതെന്നും ജയരാജൻ കുറ്റപ്പെടുത്തി.

വെള്ളാപ്പള്ളിയുടെ മകൻ ബിഡിജെഎസ് ജനറൽ സെക്രട്ടറിയായി സംഘ്പരിവാർ ശക്തികൾക്കൊപ്പം നിൽക്കുമ്പോൾ, അദ്ദേഹത്തിന്റെ ഭാര്യ ബിജെപി സ്ഥാനാർത്ഥികളെ വെള്ളപൂശാൻ നടക്കുകയാണെന്നും ജയരാജൻ തുറന്നടിച്ചു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുടെ ഇന്നത്തെ തലപ്പത്തുള്ളവർ ഗുരുദേവ ദർശനത്തിന് എതിരായ നിലപാടാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സമിതിയിലും വെള്ളാപ്പള്ളിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. വെള്ളാപ്പള്ളി നടേശനെ പാർട്ടി ശക്തമായി തള്ളിപ്പറയാത്തത് വലിയ വീഴ്ചയാണെന്നും ഇത് ഇടതുപക്ഷത്തുള്ളവർക്ക് പോലും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു സംസ്ഥാന സമിതിയുടെ വിലയിരുത്തൽ.

article-image

erwsersewsew34

You might also like

  • Lulu Exchange
  • Straight Forward

Most Viewed