റി­യാ­ദ് - ദമാം റോ­ഡി­ലെ­ വേ­ഗപരി­ധി­ ഉയർ­ത്തി­


ദമാം : രാജ്യത്തെ പ്രധാന ഹൈവേകളിൽ ഒന്നായ റിയാദ്−-ദമാം റോഡിലെ വേഗപരിധി ഉയർത്തിയതായി ട്രാഫിക് പോലീസ് അറിയിച്ചു. ഇന്നു മുതൽ‍ കാറുകൾക്ക് 140 കിലോ മീറ്റർ വേഗതയിൽ സഞ്ചരിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്.

രാജ്യത്തെ റോഡുകളുടെ സുരക്ഷയും സൗകര്യവും പരിശോധിച്ച് വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകളിൽ‍ സഞ്ചരിക്കുന്നതിനുള്ള വേഗപരിധി അടുത്തിടെ വർദ്ധിപ്പിച്ചിരുന്നു. റിയാദ്−- ദമാം റോഡിലെ ഉയർത്തിയ വേഗ പരിധി ഇന്ന് മുതൽ പ്രാബല്യത്തിൽ‍ വന്നു. 

കാറുകൾ‍ക്ക് 140 കിലോ മീറ്ററും ബസുകൾക്ക് 100 കിലോ മീറ്ററും ലോറികൾക്ക് 80 കിലോ മീറ്ററും വേഗതയിൽ‍ സഞ്ചരിക്കാനാണ് അനുമതി നൽകിയിട്ടുള്ളത്. നേരത്തെ കാറുകൾ‍ക്കുള്ള കൂടിയ വേഗപരിധി 120 കിലോ മീറ്ററായിരുന്നു. 

തായിഫ്‌-റിയാദ്, അൽ‍ ഖസിം-റിയാദ്, മക്ക-മദീന, മദീന-ജിദ്ദ എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന എക്‌സ്പ്രസ് വേകളിലെ വേഗ പരിധിയും അടുത്തിടെ 120 കിലോമീറ്ററിൽ നിന്ന് 140 ആയി ഉയർത്തിയിരുന്നു. 

ഉയർത്തിയ വേഗപരിധി വ്യക്തമാക്കുന്ന ബോർഡുകൾ ഹൈവേകളിൽ സ്ഥാപിച്ചിട്ടുണ്ട്. പരമാവധി വേഗ പരിധി ലംഘിക്കുന്നവർക്ക് പിഴ ശിക്ഷ ലഭിക്കും. ഡ്രൈവിംഗിനിടെ പുക വലിക്കുന്നവർക്ക് 150 റിയാൽ പിഴ ശിക്ഷ ലഭിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed