സൗ­ദി­യിൽ റി­യൽ എേ­സ്റ്ററ്റ് മേ­ഖല കടു­ത്ത പ്രതി­സന്ധി­യി­ലെ­ന്ന് റി­പ്പോ­ർ‍­ട്ട്


റിയാദ് : സൗദിയിലെ റിയൽ എേസ്റ്ററ്റ് മേഖല കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. പട്ടണങ്ങളിലുംവിദേശികൾ ധാരാളമുള്ള പ്രവിശ്യകളിലും കെട്ടിട വാടക 40 ശതമാനം വരെ കുറഞ്ഞു വരികയാണ്. വിദേശ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ലെവി ബാധകമാക്കിയതോടെയാണ് റിയൽ എേസ്റ്ററ്റ് മേഖലപ്രതിസന്ധിയിലായത്.

വിദേശികൾക്ക് ലെവി ബാധകമാക്കിയതോടെ ഫൈനൽ എക്സിറ്റ് നേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുകയാണ്. അടുത്ത വർഷത്തോടെ 12 മേഖലകളിൽ സന്പൂർണ സ്വദേശിവൽക്കരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടുതൽ വിദേശികളാണ് രാജ്യം വിടുന്നത്. ഇത് കെട്ടിടങ്ങളുടെ വാട ഇനിയും കുറയാൻ സാധ്യതയുണ്ടെന്ന് ജദ്വ ഇൻവെസ്റ്റ്മെന്റ് കന്പനി പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.

പെട്രോൾ, ജലം, വൈദ്യുതി എന്നിവക്കു സബ്സിഡി എടുത്തു കളഞ്ഞതോടെ ചെലവ് വർദ്ധിച്ചതും വിദേശികളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതിന് പുറമെ സ്വദേശികൾക്ക് താമസിക്കാനുള്ള പാർപ്പിട പദ്ധതി ആരംഭിച്ചതോടെ അപ്പാർട്ടുമെന്റുകൾക്ക് ആവശ്യ ക്കാർ ഗണ്യമായി കുറഞ്ഞു. ഇതോടെ വാടക കുറച്ചു നൽകിയിട്ടും പ്രധാന പട്ടണങ്ങളിൽ ഫാമിലി ഫ്ളാറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.

നിലവിൽ താമസിച്ചുകൊണ്ടിരിക്കുന്നവരെ തുടരാൻ പ്രേരിപ്പിക്കുന്നതിന് റിയൽ എേസ്റ്ററ്റ് ഓഫീസുകൾ 25 മുതൽ 40 ശതമാനം വരെ വാടക ഇളവു നൽകുന്നുണ്ട്. ചിലർ നാലു മാസം സൗജന്യ താമസവും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നിട്ടും താമസക്കാരെ കിട്ടാത്ത സാഹചര്യമാണ് റിയൽ എസ്റ്ററ്റ് ഓഫീസുകളെ പ്രതിസന്ധിയിലാക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed