സൗ­ദി­യിൽ‍ വീ­ട്ടു­ജോ­ലി­ക്കെ­ത്തി­ ദു­രി­തത്തി­ലാ­യ ബംഗളൂ­രു­ സ്വദേ­ശി­നി­യ്ക്ക് മോ­ചനം


ദമാം : പ്രവാസത്തിന്റെ ദുരിതങ്ങളിൽപ്പെട്ട് ജീവിതം വഴിമുട്ടിയ ബംഗളരു സ്വദേശിനി, നവയുഗം സാംസ്‌കാരിക വേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി, വനിതാ അഭയകേന്ദ്രം വഴി നാട്ടിലേയ്ക്ക് മടങ്ങി. ബംഗളുരു സ്വദേശിനി ഷാക്കിറയാണ് ഏറെ കഷ്ടപ്പാടുകൾ താണ്ടി നാട്ടിലേയ്ക്ക് മടങ്ങിയത്.

ഏറെ പ്രതീക്ഷകളോടെയാണ് ഷാക്കിറ രണ്ടു മാസം മുന്പ് നാട്ടിൽ നിന്നും സൗദി അറേബ്യയിലെ ദമാംമിൽ വീട്ടുജോലിയ്ക്ക് എത്തിയത്. എന്നാൽ‍ ആ വീട്ടിലെ ജോലി സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. വിശ്രമം പോലുമില്ലാതെ പകലന്തിയോളം ജോലി. എപ്പോഴും ജോലി ശരിയല്ല എന്ന് അനാവശ്യമായി ശകാരവും മാനസിക പീഢനങ്ങളും ഷാക്കിറയ്ക്ക് അനുഭവിയ്‌ക്കേണ്ടി വന്നു. തുടർന്ന് ഷാക്കിറ  ശക്തമായി പ്രതികരിച്ചപ്പോൾ, വീട്ടുകാർ അവരെ വനിതാ അഭയകേന്ദ്രത്തിൽ‍ കൊണ്ടുപോയി ഉപേക്ഷിച്ചു.

വനിതാ അഭയകേന്ദ്രത്തിൽഎത്തിയ നവയുഗം ജീവകാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടനോട് ഷാക്കിറ നാട്ടിലേയ്ക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ചു.  തുടർന്ന് മഞ്ജു അഭയ കേന്ദ്രം അധികൃതരുടെ സഹായത്തോടെ ഷാക്കിറയ്ക്ക് ഫൈനൽ എക്‌സിറ്റും, എംബസിയുടെ സഹായത്തോടെ ഔട്ട്പാസ്സും എടുത്തു കൊടുത്തു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed