സൗ­ദി­ അറേബ്യയിൽ ബി­നാ­മി­ കേ­സു­കളിൽ കു­ടു­ങ്ങി­യവരിൽ മലയാ­ളി­കളും


റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ  വർ‍ഷം വാണിജ്യ, നിക്ഷേപ മന്ത്രാലയം 781 ബിനാമി ബിസിനസുകൾ‍ കണ്ടെത്തിയതായി റിപ്പോർട്ട്. തുടർ‍ നടപടികൾ‍ക്കായി വാണിജ്യ, നിക്ഷേപ മന്ത്രാലയം, പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുന്ന കേസുകളിൽ  മലയാളികളും ഉൾ‍പ്പെടുന്നു എന്ന് അറിയുന്നു. 

മുൻ വർഷത്തെ അപേക്ഷിച്ച് ബിനാമി കേസുകളിൽ‍ 93 ശതമാനത്തോളമാണ് വർ‍ദ്ധന ഉണ്ടായിട്ടുണ്ട്. ബിനാമി ബിസിനസ് സംശയിച്ച് 14,701 വാണിജ്യ സ്ഥാപനങ്ങളിലാണ് മന്ത്രാലയ ഉദ്യോഗസ്ഥർ‍ പരിശോധനകൾ‍ നടത്തിയത്. തൊട്ട് മുൻ‍വർ‍ഷം 10,503 സ്ഥാപനങ്ങളിലാണ് പരിശോധനകൾ‍ നടത്തിയത്. ഏതാനും മലയാളികൾ‍ അടക്കം നിരവധി ബിനാമി ബിസിനസ് കേസ് പ്രതികളെ വിവിധ പ്രവിശ്യകളിലെ കോടതികൾ‍ അടുത്ത കാലത്ത് ശിക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ കൊല്ലം വാണിജ്യ സ്ഥാപനങ്ങൾ‍ക്കെതിരായ 309 കേസുകൾ‍ തുടർ‍ നടപടികൾ‍ സ്വീകരിക്കുന്നതിന് മറ്റു ഗവൺ‍മെന്റ് വകുപ്പുകൾ‍ക്ക് മന്ത്രാലയം കൈമാറി. ഇതിന് മുന്പിലെ വർ‍ഷം ഇത്തരത്തിൽ‍ പെട്ട 76 കേസുകളാണ് മറ്റു വകുപ്പുകൾ‍ക്ക് മന്ത്രാലയം കൈമാറിയത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed