മഴയെ തുടർന്നുണ്ടായ അപകടങ്ങൾ : സൗദിയിൽ സന്പൂർണ കവറേജുള്ള വാഹനങ്ങൾക്ക് മാത്രം പരിരക്ഷ
ജിദ്ദ : മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽപെട്ട എല്ലാ വാഹനങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകില്ലെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സന്പൂർണ കവറേജുള്ള വാഹനങ്ങൾക്ക് മാത്രമേ പരിരക്ഷ ലഭിക്കൂ. മഴക്കെടുതിയിൽ പെട്ട വാഹനങ്ങളുടെ ഇൻഷുറൻസ് അപേക്ഷകൾ ഒന്നിച്ചാണ് പരിഗണിക്കുക.
സൗദിയുടെ പല മേഖലയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയക്കെടുതിയത്തെുടർന്ന് നിവരധി വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും പൂർണമായോ ഭാഗികമായോ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വാഹന, കെട്ടിട ഇൻഷുറൻസിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാരത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സൗദിയിലെ ഇൻഷുറൻസ് കന്പനികളുടെ ഔദ്യോഗിക വക്താവ് ആദിൽ ഈസയാണ് വിശദീകരണം നൽകിയത്.
വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് മാത്രം കൈവശമുള്ളവർക്ക് പ്രളയക്കെടുതി കാരണമായുണ്ടായ നഷ്ടത്തിന് പരിരക്ഷയൊന്നും ലഭിക്കില്ല. എന്നാൽ സന്പൂർണ കവറേജുള്ള ഇൻഷുറൻസാണ് വാഹനങ്ങൾക്കുള്ളതെങ്കിൽ നഷ്ടത്തിന്റെ ഭാഗിക വിഹിതം വാഹന ഉടമക്ക് ലഭിക്കുകയും ചെയ്യും. പ്രളയം കാരണം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയോ നാശനഷ്ടങ്ങൾ ഉണ്ടാവുകയോ ചെയ്തിട്ടുണ്ടെങ്കിൽ നഷ്ടം കണക്കാക്കി അപേക്ഷ സമർപ്പിക്കാം. ഇതിനൊപ്പം സിവിൽ ഡിഫൻസിന്റെ റിപ്പോർട്ടും വേണം. പ്രളയക്കെടുതിയുടെ പൂർണമായ നഷ്ടങ്ങൾ ഇൻഷുറൻസ് കന്പനികൾ ഏറ്റെടുക്കില്ല. പ്രളയം പ്രകൃതി ദുരന്തമായതിനാൽ എല്ലാ പരാതികളിലും ഒന്നിച്ചാണ് നഷ്ടപരിഹാരം കണക്കാക്കുക. ഓരോ വാഹനത്തിന്റെയും കെട്ടിടത്തിന്റെ ഫയലുകൾ വേറിട്ട് കൈകാര്യ ചെയ്യില്ലെന്നും വക്താവ് പറഞ്ഞു.


