ദു­­­ബൈ­­­യിൽ എട്ട് വയസു­­­കാ­­­രനെ­­­ കൊ­­­ലപ്പെ­­­ടു­­­ത്തി­­­യ പ്രതി­­­യു­­­ടെ­­­ വധശി­­­ക്ഷ നടപ്പാ­­­ക്കി­­­


ദുബൈ : ദുബൈയിൽ എട്ട് വയസുകാരനെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കുറ്റത്തിന് ജോർദാൻ സ്വദേശി നിദാൽ ഈസ്സ അബ്ദുല്ല അബുഅലി(49)യുടെ വധശിക്ഷ നടപ്പാക്കി.

ജോർദാനിയൻ ബാലൻ ഒബൈദ സെദ്ഖിയെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ പ്രതിയുടെ അപ്പീൽ തള്ളി കീഴ്ക്കോടതികൾ വിധിച്ച വധശിക്ഷ ദുബൈ കോടതി ശരിവെച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.

2016 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേയ് 20ന് ഷാർജയിലെ പിതാവിന്റെ ഗാരേജിനടുത്തു നിന്ന് കാണാതായ കുട്ടിയുടെ മൃതദേഹം രണ്ട് ദിവസത്തിനുശേഷം ദുബൈ വർഖയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ ഇദ്ദേഹം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

തട്ടിക്കൊണ്ടു പോകൽ, ലൈംഗികപീഡനം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിരുന്ന കുറ്റം. ചെയ്ത കുറ്റത്തിൽ പശ്ചാത്തപിക്കുന്നുണ്ടെന്നും താൻ മാനസിക രോഗിയാണെന്നും, അന്നു രാത്രി സംഭവിച്ചതൊന്നും ഓർമയില്ലെന്നും പല ഘട്ടങ്ങളിലായി പ്രതി കോടതിയിൽ പറഞ്ഞെങ്കിലും കോടതി, പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ ശരിവെക്കുകയായിരുന്നു.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed