സൗ­ദി­യിൽ തൊ­ഴി­ലാ­ളി­യു­ടെ­ ശന്പളം തടഞ്ഞു­വെ­ച്ചാൽ 5,000 റി­യാൽ പി­ഴ


റിയാദ് : തൊഴിൽ പാലിക്കത്തവർക്കെതിരെ നിയമം ശക്തമാക്കി സൗദി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. സ്വകാര്യ മേഖയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ വേതനം തടഞ്ഞുവെച്ചാൽ തൊഴിലുടമക്ക് ഇനി അയ്യായിരം റിയാൽ പിഴ നൽകേണ്ടി വരും. വ്യാജ സൗദിവൽക്കരണവും ബിനാമി ബിസിനസ്സും അടക്കം പ്രാദേശിക തൊഴിൽ വിപണിയിൽ നിരവധി നിഷേധാത്മക പ്രവണതകൾ ശക്തമായ സാഹചര്യത്തിലാണ് നടപടി. ബിനാമി ബിസിനസ് പ്രവണത മൂലം ദേശീയ സന്പദ്‌വ്യവസ്ഥയ്ക്ക് പ്രതിവർഷം ഇരുപതിനായിരം കോടി റിയാൽ നഷ്ടം നേരിടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്.

സൗദികൾ അറിയാതെ അവരെ തങ്ങളുടെ സ്ഥാപനത്തിലെ ജീവനക്കാരെന്നോണം ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ രജിസ്റ്റർ ചെയ്താൽ 25,000 റിയാൽ പിഴ ചുമത്തും. സൗദികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളിൽ വിദേശികളെ നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് ഇരുപതിനായിരം റിയാൽ പിഴ ചുമത്തും.  

ജീവനക്കാരുടെ പേര് വിവരങ്ങൾ, വേതനം, ഡ്യൂട്ടി സമയം എന്നിവ വ്യക്തമാക്കുന്ന റെക്കോർഡുകൾ സൂക്ഷിക്കാത്ത സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാൽ പിഴ ലഭിക്കും. വിദേശ തൊഴിലാളികളുടെ പാസ്‌പോർട്ട് കസ്റ്റഡിയിൽ സൂക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് പാസ്‌പോർട്ടുകളിൽ ഒന്നിന് രണ്ടായിരം റിയാൽ തോതിൽ പിഴ ചുമത്തും.  സൗദികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാലാണ് പിഴ ലഭിക്കുക. തൊഴിൽ കരാർ ഒപ്പുവെക്കാതെ തൊഴിലാളികളെ ജോലിക്ക് വെക്കുന്ന സ്ഥാപനങ്ങൾക്ക് അയ്യായിരം റിയാൽ പിഴ ചുമത്തും. പിഴകൾ ഒഴിവാക്കുന്നതിന് തൊഴിൽ നിയമങ്ങൾ കർശനമായി പാലിക്കാൻ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed