ഇറാൻ ഭരണകൂടവുമായി അടുപ്പം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് സൗദി അറേബ്യ


റിയാദ് : ഇറാന് ഭരണകൂടവുമായി അടുപ്പം സ്ഥാപിക്കാന് ആഗ്രഹിക്കുന്നില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. ഇറാനുമായുള്ള തർക്കത്തിൽ മധ്യസ്ഥശ്രമത്തിന് ആരുടെയും സഹായം തേടിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സൗദിയും ഇറാനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിന് മധ്യസ്ഥശ്രമം നടക്കുന്നതായി വാർത്ത പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് സൗദി അറേബ്യയുടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്. തീവ്രവാദവും ഭീകരതയും പ്രചരിപ്പിക്കുന്ന നയമാണ് ഇറാന് പിന്തുടരുന്നത്.

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെനയതന്ത്ര ചട്ടങ്ങളും നിയമങ്ങളും ഇറാന് മാനിക്കുന്നില്ല. ഇത് ദീർഘകാലത്തെ അനുഭവത്തിൽ നിന്ന് വ്യക്തമായ കാര്യങ്ങളാണ്. അസത്യം പ്രചരിപ്പിക്കുകയും യാഥാർഥ്യങ്ങൾ വളച്ചൊടിക്കുകയുമാണ് ഇറാന് തുടരുന്നത്. ഈ സാഹചര്യത്തിൽ നിലവിലെ ഇറാന് ഭരണകൂടവുമായി ചർച്ചകൾക്ക് സാധ്യമല്ല. ലോക സമാധാനത്തിനും സുരക്ഷാ ഭദ്രതയ്ക്കും ഇറാന് ഭരണകൂടം ഭീഷണിയാണെന്നും സൗദി അറേബ്യ ആരോപിച്ചു.

ശത്രുതാപരമായ പ്രവർത്തനങ്ങളാണ് ഇറാന് ഭരണകൂടം നടത്തുന്നത്. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്ര സംഘടനയുടെ തീരുമാനങ്ങളും ഇറാന് പാലിക്കണം. ഇതിന് ഇറാന് ഭരണകൂടത്തെ സമ്മർദം ചെലുത്തുന്നതിന് അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. ഇറാനിലെ സൗദി നയതന്ത്ര കാര്യാലയങ്ങൾ ആക്രമിച്ചതിനെ തുടർന്ന് ഒന്നര വർഷം മുന്പാണ്  സൗദി അറേബ്യ ഇറാനുമായുള്ള ബന്ധം വിച്ഛേദിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed