‘സവ’ വനിതാവേദി ടേബിൾ ടോക്ക് സംഘടിപ്പിച്ചു
ദമാം : സൗദി ആലപ്പുഴ വെൽഫെയർ അസോസിയേഷൻ (സവ)കിഴക്കൻ പ്രവിശ്യ വനിതാവേദി " പുനഃരധിവാസവും വനിതാ പങ്കാളിത്തവും " എന്ന വിഷയത്തിൽ കിഴക്കൻ പ്രവിശ്യയിലെ വിവിധ വനിതാ സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ടേബിൾ ടോക്ക് നൂതന ആശയങ്ങളുടെ പങ്കുവെക്കലായി.
സ്വദേശി വൽക്കരണത്തിന്റെ ത്വരിത പാതയിൽ പ്രവാസികളുടെ തിരിച്ചു പോക്കിന് ഒഴുക്ക്കൂടിയ സാഹചര്യ ത്തിലും പോറ്റിയ നാടിന്‍റെ മഹത്വം പറഞ്ഞാണ് ചർച്ചകൾ തുടങ്ങിയത്. കുടുംബത്തിൽ ജീവിത ചെലവുകൾ നിയന്ത്രിക്കാൻ സ്ത്രീകൾ മുൻ കൈ എടുക്കണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
സാജിത നൗഷാദ് മോഡറേട്ടർ ആയിരുന്നു. സബിത നസീർ സ്വാഗതവും ഫാത്തിമ റിയാസ് നന്നിയും പറഞ്ഞു. വ്യവസായം, വാണിജ്യം, വിദ്യാഭ്യാസം എന്ന് തുടങ്ങി വീടുകളിൽ ഇരുന്ന് ചെയ്യാവുന്ന ചെറിയ ചെറിയ കൈതൊഴിലുകൾ വരെ ഒട്ടനവധി സാധ്യതകൾ വിഷയമായ ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ലീന ഉണ്ണികൃഷ്ണൻ, സിന്ധു ബിനു, ഷിജില ഹമീദ്, സനീജ സഗീർ, അഞ്ചു നിറാസ്, സൗമ്യ നവാസ്, നജ്മുന്നിസ്സ, സുബിന സിറാജ്, നൂറാ നിറാസ്, ആദ്ര ഉണ്ണി, എന്നിവർ സംസാരിച്ചു.
സവ കിഴക്കൻ പ്രവിശ്യയ്ക്ക് വേണ്ടി രക്ഷാധികാര സമതി ചെയർമാൻ കെ.എം. ബഷീർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

