സൗ­ദി­യിൽ‍ ചെ­റു­കി­ട പലചരക്ക് കടകളി­ലും സ്വദേ­ശി­വൽക്കരണം


റിയാദ് : സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ മേഖലകൾ സ്വദേശിവൽക്കരിക്കാനൊരുങ്ങി സൗദി തൊഴിൽ, സാമൂഹികവികസന മന്ത്രാലയം. ബഖാല എന്നറിയപ്പെടുന്ന ചെറുകിട പലചരക്ക് കടകളിൽ (ഗ്രോസറി) സന്പൂർണ സ്വദേശിവൽക്കരണം എന്ന പ്രഖ്യാപനം ഈ വർഷംതന്നെ ഉണ്ടായേക്കുമെന്നാണ് സൂചന. ഇരുപതിനായിരം സ്വദേശികൾക്ക് ആദ്യവർഷം തൊഴിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ഇന്ത്യക്കാർ തൊഴിലെടുക്കുന്ന മേഖലയാണ് പലചരക്കുകടകൾ. ബഖാലകളും മിനിമാർക്കറ്റുകളും അടച്ചുപൂട്ടി സ്വദേശികൾക്ക് തൊ ഴിൽ ലഭ്യമാക്കാൻ വൻകിട സൂപ്പർമാർക്കറ്റുകൾക്ക് മാത്രം ചില്ല റവ്യാപാര ലൈസൻസ് അനുവദിച്ചാൽ മതിയെന്ന് തൊഴിൽ, മുനിസിപ്പൽ മന്ത്രാലയങ്ങളോട് ശൂറ കൗൺസിൽ നേരത്തെ നിർദേശിച്ചിരുന്നു. 

വ്യവസായികളും സാന്പത്തി ക വിദഗ്ദ്ധരും ഇതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. വിദേശിക ളുടെ ബിനാമി ബിസിനസ് ഇ ല്ലാതാക്കുന്നതിന് ചെറുകിട പല ചരക്ക് കടകൾ നിർത്തണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരു ന്നത്. അതിനിടെയാണ് ബഖാലകളിൽ സന്പൂർണ സ്വദേശിവൽക്കരണം നടപ്പാക്കുമെന്ന വിവരം പുറത്തുവരുന്നത്. സൗദിയിൽ രണ്ടുലക്ഷം ചില്ലറവ്യാപാര സ്ഥാപനങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഭക്ഷ്യവസ്തുക്കൾ വിൽക്കാൻ 54,000 സ്ഥാപനങ്ങൾക്ക് ലൈസൻസുണ്ട്. ഇവിടങ്ങളിലെ 80 ശതമാനം ജീവനക്കാരും വിദേശികളാണ്. ഈ സാഹചര്യത്തിലാണ് ബഖാലകൾ സ്വദേശിവൽക്കരിക്കാനുള്ള ശ്രമം നടക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽ ഒരു വർഷം മുന്പ് നടപ്പാക്കിയ സന്പൂർണ സ്വദേശിവൽക്കരണം വിജയകരമായതാണ് ഷോപ്പിംഗ് മാളുകൾ, റെൻഡ് എ കാർ ഓഫീസുകൾ തുടങ്ങി തിരഞ്ഞെടുത്ത മേഖല കളിൽ സ്വദേശിവൽക്കരണം പ്ര ഖ്യാപിക്കാൻ പ്രചോദനമായതെന്ന് മൊബൈൽ ഫോൺ അധികൃതർ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed