ദു­ബൈ­ അന്താ­രാ­ഷ്ട്ര വി­മാ­നത്താ­വളത്തിൽ‍ ഇനി­ ­ ഇമി­ഗ്രേ­ഷൻ നടപടി­കൾ‍ 7 സെ­ക്കൻ­ഡിൽ


ദുബൈ : ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ‍ ഇനി യാത്രക്കാരുടെ ഇമിഗ്രേഷൻ‍ നടപടികൾ‍ 7 സെക്കൻഡിൽ. ദുബൈ എയർ‍പോർ‍ട്ട് ടെർ‍മിനൽ‍ മൂന്നിലായി സ്ഥാപിച്ച സ്മാർ‍ട്ട് ഗേറ്റ് സംവിധാനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. യാത്രക്കാർ‍ക്ക് ഏറ്റവും എളുപ്പത്തിൽ‍ സ്മാർ‍ട്ട് സംവിധാനങ്ങൾ‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ഈ സംവിധാനമെന്ന് ജി.ഡി.ആർ‍.എഫ്.എ ഡയറക്ടർ‍ ജനറൽ‍ മേജർ‍ ജനറൽ‍ മുഹമ്മദ് അഹമ്മദ് റാശിദ് അൽ‍ മറി അഭിപ്രായപ്പെട്ടു. 

പൊതുജനങ്ങളുടെ സമ യം, പരിശ്രമം എന്നിവ പരാമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഏറ്റവും മികച്ച സ്മാർ‍ട്ട് യാത്രാസംവിധാനങ്ങളിലൂടെ സേവനങ്ങൾ‍ നൽ‍കാനാണ് തങ്ങൾ‍ എല്ലായ്‌പ്പോഴും ആഗ്രഹിക്കുന്നതെന്നും അതിന് വേണ്ടി സമീപവർ‍ഷങ്ങളിൽ‍ ഒട്ടേറെ മികച്ച സ്മാർ‍ട്ട് യാത്രാസൗകര്യങ്ങളാണ് വകുപ്പ് വികസിപ്പിച്ചെടുത്തത് − അൽ‍ മറി പറഞ്ഞു.

ദുബൈ വിമാനത്താവളത്തിൽ‍ അടുത്ത കാലത്തായി പാസ്‌പോർ‍ട്ടുകൾ‍ക്ക് പകരം സ്മാർ‍ട്ട് ഫോണുകൾ‍ ഉപയോഗിച്ച് നടപടി പൂർ‍ത്തികരിക്കാനുള്ള യു.എ.ഇ സ്മാർ‍ട്ട് വാലറ്റ് എന്ന സംവിധാനം ഏർപ്പെടുത്തിയിരുന്നു. 

ഡിജിറ്റൽ‍ വിരലടയാള പ്ലാറ്റ്‌ഫോം വികസിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാരുടെ വിവരസുരക്ഷയ്ക്കായി വകുപ്പ് പദ്ധതി തയ്യാറാക്കി വരുന്നുണ്ട്. ഇത്തരത്തിലുള്ള ഭാവി പദ്ധതികൾ‍ നടപ്പാക്കാൻ നിരവധി പ്രാദേശിക, അന്താരാഷ്ട്ര കന്പനികളുമായി സഹകരിച്ച് പ്രവർ‍ത്തിക്കുന്നുണ്ടെന്ന് ജി.ഡി.ആർ‍.എഫ്.എ ഫ്യൂച്ചർ‍ ടീമിലെ ഡയറക്ടർ‍ മേജർ‍ ഖാലിദ് ബിൻ മദിയ അൽ‍ ഫലാസി വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed