റി­യാ­ദിൽ കവർ­ച്ചക്കാ­രു­ടെ­ അക്രമത്തിൽ മലയാ­ളി­ മരി­ച്ചു­


റിയാദ് : റിയാദിൽ പലചരക്ക് കട കൊള്ളയടിക്കാനെത്തിയവരുടെ ആക്രമണത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി സിദ്ദിഖ് (45) ആണ് മരിച്ചത്. കവർച്ച തടയാനുള്ള ശ്രമത്തിനിടെയായിരുന്നു ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റത്. 

കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. തിരക്കൊഴിഞ്ഞ സമയം നോക്കി കടയിലെത്തിയ രണ്ട് കവർച്ചക്കാർ സിദ്ദിഖിനെ ആയുധവും മറ്റും കൊണ്ട് അക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് അവശനായി കിടന്ന ഇയാളെ പിന്നീട് പോലീസെത്തിയാണ്  ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർ ന്ന്  വൈകീട്ടോടെ മരണം സംഭവിച്ചു.

 20 വർഷത്തോളം ഇതേ കടയിൽ ജീവനക്കാരനായിരുന്നു സിദ്ദീഖ്. വിവര മറിഞ്ഞെത്തിയ കടയുടമ, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമികളെത്തിയ വാഹനത്തിന്റെ നന്പർ പോലീസിന് കൈമാറിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ഉൗർജ്ജിത തെരച്ചിലിന് ഒടുവിൽ പ്രതികളെന്ന് കരുതുന്ന രണ്ട് യെമനികളെ വാഹനമടക്കം പിടികൂടിയിട്ടുണ്ട്.

അനീഷയാണ് സിദ്ദിഖിന്റെ ഭാര്യ, റിയാദ്, സാബിത്, സഹറ എന്നിവർ മക്കളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed