സീരിയൽ താരം അതുൽ ശ്രീവ അറസ്റ്റിൽ
കോഴിക്കോട് : മിനി സ്ക്രീൻ താരം അതുൽ ശ്രീവ അറസ്റ്റിൽ. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്. വെള്ളിയാഴ്ച ഉച്ചയോടെ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയെ മർദിച്ചുവെന്ന കേസിലും പണം ആവശ്യപ്പെട്ട കേസിലുമാണ് കോഴിക്കോട് കസബ പോസീസ് അതുലിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
എം 80 മൂസ എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ താരമാണ് അതുൽ ശ്രീവ. ഗുരുവായൂരപ്പൻ കോളേജിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. പേരാന്പ്ര സ്വദേശിയായ ഇയാൾക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് അതുൽ ശ്രീവയെന്ന് പോലീസ് പറയുന്നു. വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി ഇവർ പണം തട്ടിയെടുക്കുന്നതായും പണം നൽകാൻ വിസമ്മതിക്കുന്നവരെ മർദിക്കുന്നതായും പോലീസ് കണ്ടെത്തി.
കഴിഞ്ഞ മാസം മറ്റൊരു വിദ്യാർത്ഥിയെ മർദിച്ച കേസിലും പ്രതിയാണ് അതുൽ ശ്രീവയെന്നും പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

