ആറ് വർഷത്തിന് ശേഷം ജിദ്ദ-കോഴിക്കോട് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിച്ച് സൗദി എയർലൈൻസ്


ഷീബ വിജയൻ


റിയാദ്: ആറ് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ച് സൗദി എയർലൈൻസ് (സൗദിയ). ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ സർവീസുകൾ നടത്തും. മലബാർ മേഖലയിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും വലിയ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.

ജിദ്ദയിൽ നിന്നുള്ള സൗദിയയുടെ ആദ്യ വിമാനം ഇന്ന് വൈകുന്നേരം ആറ് മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. ജിദ്ദയിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെടുന്ന വിമാനം വൈകുന്നേരം 6 മണിക്ക് കോഴിക്കോട്ടെത്തും. തിരിച്ച് രാത്രി 7:05-ന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് സൗദി സമയം രാത്രി 11 മണിക്ക് ജിദ്ദയിൽ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

180 പേർക്ക് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന എയർബസ് 321 വിമാനമാണ് ഈ റൂട്ടിൽ സർവീസ് നടത്തുന്നത്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളിൽ 20 കിലോ ചെക്ക്-ഇൻ ലഗേജ് അനുവദിക്കും. ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ച സാഹചര്യത്തിൽ നേരത്തെ ഫ്ലൈനാസ് ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സൗദിയയും നേരിട്ടുള്ള സർവീസുമായി രംഗത്തെത്തിയിരിക്കുന്നത്.

article-image

defsdsdfsewf

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed