സൗദിക്കും ഇന്ത്യയ്ക്കും ഇടയിൽ വിസ ഇളവ്; സുപ്രധാന കരാറിൽ ഒപ്പുവെച്ചു


ശാരിക / റിയാദ്

ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളിലെയും മൂന്ന് വിഭാഗം പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ സഞ്ചരിക്കാൻ അനുമതി നൽകുന്ന സുപ്രധാന കരാറിൽ ഒപ്പുവെച്ചു. ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് ഉള്ളവർ, പ്രത്യേക പാസ്‌പോർട്ട് ഉടമകൾ, സർക്കാർ തലത്തിലുള്ള ഔദ്യോഗിക പാസ്‌പോർട്ട് കൈവശമുള്ളവർ എന്നിവർക്കാണ് ഈ പുതിയ വിസ ഇളവ് ലഭ്യമാകുന്നത്.

ബുധനാഴ്ച റിയാദിൽ വെച്ച് നടന്ന ഔദ്യോഗിക ചടങ്ങിൽ വെച്ചാണ് കരാർ ഒപ്പിട്ടത്. ഇന്ത്യയെ പ്രതിനിധീകരിച്ച് അംബാസഡർ ഡോ. സുഹേൽ അജാസ് ഖാനും സൗദി വിദേശകാര്യ മന്ത്രാലയത്തിന് വേണ്ടി പ്രോട്ടോക്കോൾ അണ്ടർ സെക്രട്ടറി അബ്ദുൽമജീദ് ബിൻ റാശിദ് അൽസമാരിയും കരാറിൽ ഒപ്പുവെച്ചു. സൗദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കാനും ഉദ്യോഗസ്ഥതലത്തിലുള്ള യാത്രകൾ കൂടുതൽ സുഗമമാക്കാനുമാണ് ഈ ക്രമീകരണത്തിലൂടെ ലക്ഷ്യമിടുന്നത്.

article-image

dsgd

You might also like

  • Straight Forward

Most Viewed