അൽഉലയിൽ ഹോട്ട് എയർ ബലൂൺ പറക്കലുകൾ പുനരാരംഭിച്ചു
ഷീബ വിജയൻ
അൽഉല I അൽഉലയിൽ ഹോട്ട് എയർ ബലൂൺ പറക്കലുകൾ പുനരാരംഭിച്ചു. ഹെഗ്രയിലെ കൂറ്റൻ പാറക്കെട്ടുകളുടെയും പരുക്കൻ പർവതങ്ങളുടെയും സൗന്ദര്യം ആസ്വദിക്കാൻ ഇത് അവസരമൊരുക്കുന്നു. അതിരാവിലെ പുറപ്പെടുന്ന ഈ യാത്രകൾ അതിഥികൾക്ക് സൂര്യോദയസമയത്ത് മരുഭൂമിയിലെ ശാന്തമായ കാഴ്ചകൾ ആസ്വദിക്കാൻ അവസരം നൽകുന്നു. യാത്രക്കാരെ ഒരുമിച്ച് സാഹസികത ആസ്വദിക്കാൻ കൊണ്ടുപോവുന്ന ഗ്രൂപ്പ് പറക്കലുകൾ മുതൽ കൂടുതൽ സ്വകാര്യത നൽകുന്ന സ്വകാര്യ യാത്രകൾ വരെ ഇതിലുണ്ട്. ഉയർന്ന സുരക്ഷാ, ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന പ്രത്യേക ദാതാവാണ് ഇവ പ്രവർത്തിപ്പിക്കുന്നത്.
aZAS
