വെടിനിർത്തൽ കരാറുകൾ കാറ്റി പറത്തി ആക്രമണം തുടർന്ന് ഇസ്രായേൽ
ഷീബ വിജയൻ
ബെയ്റൂത്ത് I വെടിനിർത്തൽ കരാറുകൾ കാറ്റി പറത്തി അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് തുടർന്ന് ഇസ്രായേൽ. രണ്ടു വർഷം നീണ്ട വംശഹത്യാ യുദ്ധത്തിനെതിരെ ആഗോളതലത്തിൽ സമ്മർദം ശക്തമായതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ പത്തു മുതൽ ഗസ്സയിൽ ഹമാസുമായുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരികയുണ്ടായി. എന്നാൽ, അതിനു ശേഷമുള്ള ആഴ്ചകളിലും വെസ്റ്റ് ബാങ്ക്, ലബനാൻ, സിറിയ തുടങ്ങിയ അയൽദേശങ്ങളിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. മേഖലയെ ഒന്നടങ്കം അസ്ഥിരമാക്കുകയും ദുർബലമാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിന്റെ പിന്നിലെന്നാണ് റിപ്പോർട്ട്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നടപടികൾ കടുപ്പിച്ചു. 2023 ഒക്ടോബർ 7 മുതൽ വെസ്റ്റ് ബാങ്കിൽ മാത്രം ഇസ്രായേൽ സൈന്യം 1,000ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കി. തുടർച്ചയായ രണ്ടാം ആഴ്ചയും ഇസ്രായേലി പട്ടാളക്കാരും കുടിയേറ്റക്കാരായ യഹൂദൻമാരും ഒലിവ് വിളവെടുക്കാൻ ശ്രമിക്കുന്ന ഫലസ്തീനികളെ ഉപദ്രവിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
sdasdsa
